മാത്രമല്ല ഇമാം ശാഫിഈയിൽ നിന്നും ഇതേ ഉദ്ധരണി ഇമാം അബൂ നുഐം അൽ അസ്ഫഹാനി തന്റെ
حلية الألياء وطبقت الأصفياء : ص - ١٤٢
ൽ ഉദ്ധരിക്കുന്നത് കാണുക.
⬇️⬇️⬇️
حَدَّثَنَا مُحَمَّدُ بْنُ عَبْدِ الرَّحْمَنِ، حَدَّثَنِي أَبُو الْحَسَنِ بْنُ الْقَتَّاتِ، ثنا مُحَمَّدُ بْنُ أَبِي يَحْيَى، ثنا يُونُسُ بْنُ عَبْدِ الْأَعْلَى، قَالَ: سَمِعْتُ الشَّافِعِيَّ، يَقُولُ: «لَوْلَا أَنَّ رَجُلًا عَاقِلًا تَصَوَّفَ لَمْ يَأْتِ الظُّهْرَ حَتَّى يَصِيرَ أَحْمَقَ»
(യുനുസ് ബിൻ അബ്ദിൽ അഅലാ എന്ന വർ പറയുന്നു : "ഇമാം ശാഫിഈ പറഞ്ഞതായി ഞാൻ കേട്ടു : ബുദ്ധിമാനയ ഒരൃ മനുഷ്യൻ തസവ്വുഫുമായി ബന്ധപ്പെടാതിരുന്നാൽ ഉച്ചയാകുമ്പോഴേക്കും നിനക്ക് അവനെ പമ്പര വിഡ്ഢിയോ യി കാണാൻ സാധിക്കുന്നതാണ്.")
ഈ രിവായത്തിൽ തസവ്വുഫുമായി ബന്ധപ്പെടാത്തവനെയാണ് ഇമാം ശാഫിഈ പമ്പര വിഡ്ഢീയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.!
ചുരുക്കത്തിൽ സൂഫിസം എന്നത് മോശമായ സംഗതിയായി ഇമാം ശാഫിഈ പരിചയപ്പെടുത്തിയിട്ടില്ല മറിച്ച് ഇസ്ലാമിക ശരീഅതിനെ കാറ്റിൽ പറത്തി തിന്നും കുടിച്ചും മതിച്ചും താന്തോന്നിയായി ജീവിക്കുന്ന വ്യാജ സൂഫിയ്യാക്കളെ സംബന്ധിച്ചാണ് ഇമാം ശാഫിഈ മോശമായ പ്രസ്താവന നടത്തിയത് എന്ന് ഇമാം ബൈഹഖിയുടെ ഈ വിവരണത്തിൽ നിന്നും വ്യക്തം.!
ഇമാം ശാഫിഈയുടെ പേരിൽ ഇമാം ബൈഹഖി ഉദ്ധരിച്ചതിനെ ഇനിയും യാതൊരു നീതി ബോധവുമില്ലാതെ തെറ്റായി പ്രചരിപ്പിക്കുന്നവർ ഉണ്ടെങ്കിൽ തബ്ലീഗ് വിരോധവും പക്ഷ പാതിത്വവും അവരെ അധർമ്മകാരികളാക്കി എന്നല്ലാതെ വേറെന്ത് പറയാൻ.!
رحمهم الله جميعا


