2027 ൽ മെയിൻസ് പരീക്ഷ എഴുതുന്നവർക്കായി നടത്തുന്ന എഴുത്തു പരിശീലനമാണ് “Answer writing Programme”
12 യൂണിറ്റ് ടെസ്റ്റുകളും 2 ഫുൾ ടെസ്റ്റുമാണ് ഇതിലുള്ളത്. സെപ്റ്റംബർ 7ന് തുടങ്ങി ജനുവരി1 ന് യൂണിറ്റ് ടെസ്റ്റുകൾ തീരുന്നു. ജനുവരി പകുതിയോടെ ഫുൾ ടെസ്റ്റുകളും തീരുന്നതാണ്.
10 ദിവസം കൂടുമ്പോൾ ഒരു യൂണിറ്റ് മാത്രമാണ് പഠിക്കാനുളളത്. ഇത്രയും സമയം ഓരോ യൂണിറ്റ് ടെസ്റ്റിനും ഇടയിൽ കിട്ടുന്നതുകൊണ്ട് തീർച്ചയായും മലയാളം പഠിക്കുന്നതിനോടൊപ്പം നിങ്ങൾക്ക് GS പഠിക്കാനും, മലയാളം മെയിൻസിനായുള്ള നോട്ടുകൾ തയ്യാറാക്കാനും സാധിക്കും. മിക്കവാറും പരീക്ഷകൾ എല്ലാം ഇക്കൊല്ലം തന്നെ തീരുന്നതിനാൽ 2027 ജനുവരി മുതൽ പ്രിലിംസ് വൃത്തിയായി പഠിക്കാനുള്ള സമയവും നിങ്ങൾക്ക് ലഭിക്കും.
പാഠഭാഗങ്ങൾ കൃത്യമായും പൂർത്തിയായും പഠിക്കാൻ സാധിക്കുന്ന തരത്തിൽ ഗൈഡൻസും, വ്യക്തിഗത മാർഗ നിർദ്ദേശങ്ങളും, റഫറൻസ് ലൈബ്രറി സൗകര്യവും നിങ്ങൾക്ക് ലഭ്യമാകുന്നതാണ്.
Answer Writing Programmeന്റെ ഭാഗമായി കുട്ടികളെ 5 പേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകളാക്കി നടത്തുന്ന ലൈവ് ആൻസർ റൈറ്റിങ് ആൻഡ് കമ്പൈൻഡ് ഇവാലുവേഷൻ സെഷൻ ആയ "എഴുത്തുകളരി" യും ഇതോടൊപ്പം ഉണ്ടാകുന്നതാണ്. ഇത് 'IAS മലയാള' ത്തിൻ്റെ മാത്രം പ്രത്യേകതയാണ്.
കൂടുതൽ വിവരങ്ങൾക്കായി IAS മലയാളം ഓഫീസ് നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
+91 8714057681







