പഠിച്ച കാര്യങ്ങൾ ഒരുപാട് കാലങ്ങൾ ഓർത്തിരിക്കാനുള്ള ഒരു എളുപ്പ വഴിയാണ് ആ കാര്യങ്ങൾ ആർക്കെങ്കിലും പറഞ്ഞു കൊടുക്കുക എന്നത്. അത്തരത്തിൽ നമുക്ക് എല്ലാവർക്കും ഉപകാരമാകുന്ന രീതിയിൽ എന്തെങ്കിലും ചെയ്യണമെന്നത് കുറച്ച് കാലങ്ങൾ ആയി ഞാൻ ആലോചിക്കുന്ന ഒരു കാര്യമാണ്. അങ്ങനെ കിട്ടിയ ഒരു ഐഡിയ നിങ്ങളുമായി ഷെയർ ചെയ്യുകയാണ്.
നിങ്ങൾ പഠിച്ച കാര്യങ്ങൾ പോളുകളായി ഇടാൻ ഒരു സ്ഥലം. ഓരോരോ സബ്ജക്ടിലുമായി correct ആയി sort ചെയ്തു ഇടാൻ പറ്റുന്ന സ്ഥലം. അങ്ങനെ ഒരു ടെലിഗ്രാം group നമ്മൾ ആരംഭിക്കുകയാണ്. ഈ ഗ്രൂപ്പിൽ പോളുകൾ മാത്രമേ നിങ്ങൾക്ക് ഇടാൻ പറ്റുകയുള്ളൂ. അത് കൊണ്ട് തന്നെ പഠനം മാത്രമേ നടക്കുകയുള്ളൂ എന്ന് ചുരുക്കം.
പിന്നെ ഈ പോളുകൾ ഇടുന്നത് ഞങ്ങളുടെ സമയം പോകുക അല്ലേ എന്ന് ചിന്തിക്കുന്നവരുണ്ടാകും. അവരോട് എനിക്ക് ആകെ പറയാൻ ഉള്ളത് നിങ്ങൾ സ്വയം പോൾ ഇട്ട ആ ചോദ്യം മറക്കാൻ നിങ്ങൾ കുറച്ചു കഷ്ടപ്പെടേണ്ടി വരും എന്ന് മാത്രം. അത് കൊണ്ട് ഒരു ദിവസം നിങ്ങൾ കാണുന്ന ഏറ്റവും tough ആയിട്ടുള്ള ഒരു ചോദ്യമെങ്കിലും ഇടാൻ ശ്രമിക്കുക. അത് നിങ്ങൾക്കും ബാക്കി ഉള്ളവർക്കും ഒരു പോലെ ഉപകാരപ്രദമായിരിക്കും.
ഇത് മൊത്തത്തിൽ നിങ്ങളുടെ കയ്യിലാണ്, നന്നായി വിനിയോഗിച്ചാൽ വളരെ നല്ലൊരു സംഭവമായി നമുക്കിതിനെ മാറ്റാം. കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഉപകാരപ്പെടുക, ഉപകാരപ്പെടുത്തുക. നന്ദി - നമസ്കാരം 😊
Let's learn and grow together.
https://telegram.me/+Q-6o6TcCyf01YzA1