ദുർഗ്ഗാ ദേവിയുടെ (കൗശിക) രൂപഭേദങ്ങളാണ്‌ സപ്തമാതാക്കൾ. ഭഗവതി തന്റെ ജട… — മന്ത്രങ്ങൾ (Manthras) — TG.ME

ദുർഗ്ഗാ ദേവിയുടെ (കൗശിക) രൂപഭേദങ്ങളാണ്‌ സപ്തമാതാക്കൾ.
ഭഗവതി തന്റെ ജട നിലത്തടിച്ചപ്പോൾ സപ്തമാതാക്കളുണ്ടായി എന്നും കഥയുണ്ട്‌.

ദാരിക നിഗ്രഹത്തിനായി അവതരിച്ച ഭദ്രകാളിയുടെ സൈന്യത്തിലും #വാരാഹി ഉൾപ്പെടുന്നു. മാർക്കണ്ടേയ പുരാണത്തിലെ ഭദ്രോത്പത്തി പ്രകരണത്തിൽ ദാരികവധം കഥ പ്രസിദ്ധമാണ്. ദാരിക വധത്തിന് വേണ്ടി ദേവന്മാരുടെ ശരീരത്തിൽ നിന്നും ആദ്യം ആറ് ശക്തികൾ ഉണ്ടായി. ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, കൗമാരി,
വരാഹി, ഇന്ദ്രാണി എന്നിവരായിരുന്നു
ആറു മാതാക്കൾ. എന്നാൽ ഷഡ് മാതാക്കൾ ദാരികന് മുൻപിൽ പരാജയപ്പെട്ടു. ഒടുവിൽ ശിവനേത്രത്തിൽ നിന്നും ശ്രീ ഭദ്രകാളി അവതരിച്ചു. ഭദ്രകാളി അഥവാ ചാമുണ്ഡി ഉൾപ്പെടെ ഏഴു ദേവിമാരെയും ചേർത്ത് സപ്തമാതാക്കൾ എന്ന് വിളിക്കുന്നു. ഇക്കൂട്ടത്തിൽ വാരാഹിയും ഉൾപ്പെടുന്നു.

ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാൻ ശ്രമിച്ച്‌ ഫലിക്കാതെ വന്നപ്പോൾ വരാഹി ഉൾപ്പെടെ സപ്തമാതാക്കളെ സൃഷ്ടിച്ചുവെന്നാണ്‌ ഒരു കഥ. അടർക്കളത്തിൽ വീഴുന്ന അന്ധകാസുരന്റെ രക്തത്തിൽ നിന്നും വീണ്ടും അന്ധകൻ ജനിക്കയാൽ സപ്തമാതാക്കൾ അന്ധകന്റെ രക്തം പാനം ചെയ്യുകയും അങ്ങനെ ശിവനും വിഷ്ണുവും
അന്ധകനെ വധിക്കുകയും ചെയ്തു.

ഹൈന്ദവ വിശ്വാസപ്രകാരം താന്ത്രിക പദ്ധതിയിൽ ഭൂമി ദേവി സങ്കൽപ്പവും വാരാഹിയാകുന്നു. ബുദ്ധിസ്റ്റ്‌ തന്ത്രയിൽ വജ്ര വാരാഹി ആയി ആരാധന നടത്താറുണ്ട്. വാമാചാര പ്രിയ ആണു
ദേവി അതിനാൽ ദേവിയെ വാമമാർഗത്തിൽ പൂജിക്കപ്പെടുന്നു. വാമമാർഗ്ഗ സ്വരൂപിണി ആയ ദേവി
മത്സ്യ വാരാഹി എന്ന ഭാവം ആകുന്നു.
ഒരു കയ്യിൽ മധു പാത്രം, മറു കയ്യിൽ മൽസ്യവുമായ ഭാവം. വളരെ രഹസ്യാത്മകത ഉള്ള ഉപാസന ആകുന്നു ഭഗവതിയുടെ. താന്ത്രിക സമ്പ്രദായത്തിൽ ദേവി അനാഹത ചക്ര സ്ഥിതയാകുന്നു. അത് കൊണ്ട് രാത്രിയിൽ മാത്രമേ വാരാഹി ഉപാസന ചെയ്യാവു എന്നാണ് വിശ്വാസം.

""ന ദിവാ സ്മരേത് വാർത്താളി"" എന്നു
തന്ത്ര ശാസ്ത്രം പറയുന്നു. പകൽ സമയങ്ങളിൽ വാരാഹി ദേവിയെ സ്മരിക്കാൻ പോലും പാടില്ലാത്തതാകുന്നു.

വിവിധ തന്ത്രങ്ങളിൽ വിവിധ ഭാവങ്ങൾ പറയുന്നു. കിരാത വാരാഹി, വശ്യ വാരാഹി, ലഘു വാരാഹി, നകുലി വാരാഹി, മഹാ വാരാഹി, അശ്വാരൂഢ വാരാഹി, മത്സ്യ വാരാഹി, മഹിഷ വാരാഹി, പക്ഷി വാരാഹി, സിംഹാരൂഢ വാരാഹി തുടങ്ങി നിരവധി ഭാവങ്ങൾ ഉണ്ട് ദേവിക്ക്.

രീ മഹാവാരാഹി ആവരണ പൂജയിൽ വിശേഷപ്പെട്ട അഷ്ട വാരാഹീമാരെ പൂജിക്കുന്ന വിധികൾ ബ്രിഹത് വാരാഹി തന്ത്രത്തിൽ പറയുന്നു.

പ്രാർഥന ശ്ലോകം

ഓം കുണ്ഡലിനി പുരവാസിനി ചണ്ഡമുണ്ഡ വിനാശിനി പണ്ഡിതസ്യ മനോണ്മണീ വാരാഹി നമോസ്തുതേ.

അഷ്ടലക്ഷ്മി സ്വരൂപിണി അഷ്ടദാരിദ്ര്യ നാശിനി ഇഷ്ടകാമ പ്രദായിനി വാരാഹി നമോസ്തുതേ.
December 25, 2024 1.9K 1