ആഞ്ജനേയ ദ്വാദശനാമ സ്തോത്രം ഹനുമാൻ സ്വാമിയുടെ അതി വിശിഷ്ടങ്ങളായ 12… — മന്ത്രങ്ങൾ (Manthras) — TG.ME

ആഞ്ജനേയ ദ്വാദശനാമ സ്തോത്രം ഹനുമാൻ സ്വാമിയുടെ അതി വിശിഷ്ടങ്ങളായ 12 നാമങ്ങൾ അടങ്ങിയതാണ് ഹനുമാൻ ദ്വാദശ നാമ സ്തോത്രം. ഭഗവാൻ ശ്രീരാമന്റെ ദുഃഖം ശമിപ്പിച്ച ഹനുമാൻ സ്വാമിക്ക് നിസ്സാരന്മാരായ നമ്മുടെ പ്രതിസന്ധികളും തടസ്സങ്ങളും തച്ചുടയ്ക്കാൻ എന്ത് വൈഷമ്യം? ആത്മാർത്ഥ ഭക്തിയോടെ ഈ സ്തോത്രം കൊണ്ട് പ്രാർത്ഥിച്ചാൽ ഏതു തടസ്സവും അകലും. ന്യായമായ ഏത് ആഗ്രഹവും സാധിക്കും എന്നത് അനുഭവമാണ്. യാത്രകൾക്ക് മുൻപായി ഈ സ്തോത്രം ജപിച്ചാൽ യാത്രകൾ അപകട രഹിതവും വിജയപ്രദവും ആയിത്തീരുകയും ചെയ്യും. സ്തോത്രം നുമാനഞ്ജനാസൂനുർവായുപുത്രോ മഹാബലഃ| രാമേഷ്ടഃ ഫൽഗുണസഖഃ പിംഗാക്ഷോഽമിതവിക്രമഃ| ഉദധിക്രമണശ്ചൈവ സീതാശോകവിനാശകഃ| ലക്ഷ്മണപ്രാണദാതാ ച ദശഗ്രീവസ്യ ദർപഹാ| ദ്വാദശൈതാനി നാമാനി കപീന്ദ്രസ്യ മഹാത്മനഃ| സ്വാപകാലേ പഠേന്നിത്യം യാത്രാകാലേ വിശേഷതഃ| തസ്യ മൃത്യുഭയം നാസ്തി സർവത്ര വിജയീ ഭവേത്|

December 7, 2024 3K