14. മഹാഗണപതി:
തൃക്കണ്ൺ ഉള്ള ഗണപതിയാണ് ഇതു. മാതളം, നീലത്താമര, നെൽക്കതിർ എന്നിവ കൈകളിലേന്തിനിൽക്കുന്നു.
15. വിജയഗണപതി:
എപ്പോഴും വിജയഭാവത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.
16. നൃത്തഗണപതി:
നൃത്ത രൂപത്തിലാണ് ഈ ഗണപതി. നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും
17. ഉർധ്വഗണപതി: 6കൈകളിൽ നെൽക്കതിർ, താമര, കരിമ്പ്.
18. ഏകാക്ഷരഗണപതി:
തൃക്കണ്ൺ ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെപുറത്താണ് ഇരിക്കുന്നത്.
19. വരദ ഗണപതി:
ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നത്.
20. ത്രയാക്ഷരഗണപതി:
ഈ ഗണപതി പൊട്ടിയ കൊമ്പും, തുമ്പിക്കൈയിൽ മോദകവും.
21. ഹരിന്ദ്രഗണപതി:
ഒരു പീഠംത്തിൻറെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.
22. ഏകദന്തഗണപതി:
ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്. ലഡ്ഡു ആണ് പ്രസാദം.
23. സൃഷ്ടിഗണപതി:
ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.
24. ഉദ്ദണ്ടഗണപതി:
ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.
25. റിനമോചനഗണപതി:
ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.
26. ധുണ്ടി ഗണപതി:
കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക് ഉള്ളത്.
27. ദ്വിമുഖഗണപതി:
രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.
28. ത്രിമുഖഗണപതി:
സ്വർണനിറത്തിലുള്ള താമരആണ് ഇരിപ്പിടം.
29. സിംഹഗണപതി:ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.
30. യോഗഗണപതി:
യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്. ധ്യാനനിമഗ്നനായി ആണ് ഈ ഗണപതി.
31. ദുർഗ്ഗഗണപതി:
വിജയത്തിൻറെ പ്രതീകമാണ് ഈ ഗണപതി.
32. സങ്കടഹരഗണപതി:
എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്.
ശുഭകാര്യങ്ങൾക്കു മുമ്പ് ഗണപതിഹോമം നടത്തുക ഹൈന്ദവർക്കിടയിൽ പതിവാണ്. വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങൾക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. ഇത്തരത്തിൽ പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത് ഹോമം നടത്തുന്നത് ഏറെ നല്ലതാണെന്ന് തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു. വിശേഷാൽ പതിനാറു ഉണങ്ങിയ തേങ്ങ(കൊട്ട തേങ്ങ), പതിനാറുപലം ശർക്കര, മുപ്പത്തിരണ്ട് കദളിപ്പഴം, നാഴിതേൻ, ഉരിയ നെയ്യ്, എന്നിവ ഹോമിക്കാം.
ശുഭാരംഭത്തിനും വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ഹൈന്ദവർ ഗണപ്തിയെയാണ് ആദ്യം പൂജിക്കുന്നത്. അതിനാൽ പ്രഥമ പൂജ്യൻ എന്നൊരുനാമവും ഗണപതിക്കുണ്ട്. ഗണപതിയുടെ ഒരു ശില്പം പോലുമില്ലാത്ത വീട് ഇന്ത്യയിൽ കണ്ടെത്തുക ദുഷ്കരമായിരിക്കും. ഗണപതിയെ രാജ്യം മുഴുവനും ആരാധിക്കുന്നു". പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ ഗണപതി പ്രാർഥനയിൽ നൃത്ത-സംഗീതങ്ങളും ഉൾപ്പെടുത്താറുണ്ട്.
ഓം ശ്രീ ഗണേശായ നമഃ
എന്നമന്ത്രവും ഉച്ചരിക്കുന്നു. ഗണപതിയെ സംബന്ധിച്ചുള്ള മറ്റൊരു പ്രശസ്തമായ മന്ത്രമാണ്
ഓം ഗം ഗണപതയേ നമഃ
ഗണപതിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിനായക ചതുർത്ഥി. ഗണേശ് ചതുർത്ഥി എന്നും ഇത് അറിയപ്പെടാറുണ്ട്. ഭാദ്രപതശുക്ലചതുർത്ഥി നാളിലാണ് ഇത് ആഘോഷിക്കുന്നത്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വിനായക ചതുർത്ഥി ആഗസ്തിലോ സെപ്റ്റംബറിലോ ആയിരിക്കും ശണേശ വിഗ്രഹങ്ങൾ ഉണ്ടാക്കി, പൂജകൾക്ക് ശേഷം അത് ജലത്തിൽ നിമഞ്ജനം ചെയ്യുന്നത് ആഘോഷങ്ങളുടെ ഒരു ഭാഗമാണ്.
ഇന്ത്യയിലെ എല്ലായിടത്തും ഗണേശ് ചതുർത്ഥി ആഘോഷിക്കാറുണ്ടെങ്കിലും മഹാരാഷ്ട്ര സംസ്ഥാനത്താണ് ഏറ്റവും വിപുലമായി ആഘോഷങ്ങൾ നടക്കുന്നത്. മുംബൈയിലെ ഗണേശ ശോഭയാത്രക്ക് അന്തർദേശീയതലത്തിൽ ശ്രദ്ധ ലഭിച്ചിട്ടുണ്ട്.
ഗണപതി ഹോമം
ഹിന്ദുക്കള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.
ജന്മനക്ഷത്രത്തിന് മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.
എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര് എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. .
നാളീകേരത്തിന്റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് വിശ്വാസം.