*🎧Nermozhi Quran Reminder📖*
Surah Al-Hujraat | Qari Mohammed Hisham
➖➖➖➖➖➖➖➖➖➖
_*🕌 അല്ലാഹുവിനോടും റസൂലിനോടും മര്യാദ*_
_വിശ്വാസികൾ അല്ലാഹുവിനോടും നബി (സ്വ)യോടും ആദരവോടെ പെരുമാറണം. ശബ്ദം ഉയർത്തലും അനാദരവുമൊക്കെ വിശ്വാസത്തിന്റെ ഗൗരവം കുറയ്ക്കുന്നു._
_*⚖️ വാർത്ത പരിശോധിക്കുക*_
_ഒരു അധര്‍മ്മകാരി വാർത്ത കൊണ്ടുവന്നാൽ അത് പരിശോധിക്കണം. അല്ലാതെ പ്രവർത്തിച്ചാൽ അന്യായവും ഖേദകരവുമായിത്തീരും_
_*🤝 വിശ്വാസികൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുക*_
_സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല് നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. നീതിയോടെ ഇടപെടുക — സമാധാനം അല്ലാഹുവിന് പ്രിയമാണ്._
*🚫 പരിഹാസം, അപമാനം, ഊഹം, ചാരവൃത്തി.... ഒഴിവാക്കുക*
_പരിഹാസം, നിന്ദ, കുത്തുവാക്കുകൾ, ഊഹം, ചാരവൃത്തി, മറ്റൊരാളെ കുറിച്ച് ദുഷിച്ചുപറയൽ — എല്ലാം കർശനമായി വിലക്കപ്പെട്ടിരിക്കുന്നു._
_*🌍 മനുഷ്യരുടെ തുല്യത*_
_മനുഷ്യർ എല്ലാവരും ഒരേ സൃഷ്ടിയിൽ നിന്നാണ്. വർഗ്ഗം, വർണ്ണം, ദേശം കൊണ്ട് അല്ല; തഖ്വ കൊണ്ടാണ് അല്ലാഹുവിന്റെ അടുത്ത് മഹത്വം._
*💖 ഹിദായത്ത് അല്ലാഹുവിൽ നിന്നുള്ള അനുഗ്രമാണ്*
_ഇസ്ലാം മതം സ്വീകരിച്ചു എന്നത് നിങ്ങൾ അല്ലാഹുവിനോട് കാണിച്ച ദാക്ഷിണ്യമായി നിങ്ങൾ എടുത്തുപറയരുത്. മറിച്ച് അല്ലാഹു നിങ്ങളോട് കാണിച്ച അനുഗ്രമാണത്.._
*--------------------------------------*
💝 *_സുഹൃത്തേ..._*
🎞️ _വീഡിയോ കാണുക_
📬 _ഷെയര്‍ ചെയ്യുക_
🎥 https://youtu.be/q_HaOdAlue8?si=HfIutPwQI8N2vbRk