റഹ്മാനായ റബ്ബിന്റെ നല്ലവരായ അടിമകൾ!
അല്ലാഹു റബ്ബുൽ ആലമീൻ അവന്റെ കിതാബിൽ സൂറത്തുൽ ഫുർഖാനിലെ 63 മുതലുള്ള ആയത്തുകളിൽ അവന്റെ നല്ലവരായ അടിമകളെ കുറിച്ച് അവരുടെ ധാരാളം വിശേഷണങ്ങൾ നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. പ്രസ്തുത വിശേഷണങ്ങൾ ഉൾക്കൊണ്ട് ജീവിക്കുവാൻ വേണ്ടിയാണ് യഥാർത്ഥത്തിൽ അല്ലാഹു നമുക്കത് അറിയിച്ചു തന്നിട്ടുള്ളത്. അത്തരം ആളുകളാണ് അല്ലാഹു ഇഷ്ടപ്പെടുന്ന അവന്റെ നല്ലവരായ അടിമകൾ അഥവാ, ‘റഹ്മാനായ റബ്ബിന്റെ അടിമകൾ’!
അവർക്ക് സ്വർഗീയ സുഖാനുഭൂതികളുണ്ട് എന്നും അവസാനത്തിൽ അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്. അവരുടെ വിശേഷണങ്ങളുടെ എണ്ണിപ്പറയുന്ന കൂട്ടത്തിൽ അല്ലാഹു പറഞ്ഞു:
﴿وَٱلَّذِینَ لَا یَشۡهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغۡوِ مَرُّوا۟ كِرَامࣰا﴾
“(ഇബാദുർറഹ്മാൻ) അവര്‍;
വ്യാജത്തിന് (ഹറാമായ, വാക്കുകൾക്കും, പ്രവർത്തികൾക്കും) സാക്ഷി നില്ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി കടന്നുപോവേണ്ടി വന്നാൽ മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു.“
(സൂറഃ അൽ ഫുർഖാൻ: 72).
ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് മഹാനായ മുഫസ്സിർ ഇമാം ഇബ്നു കഥീർ -رَحِمَهُ اللَّهُ- പറയുന്നു:
قَالَ أَبُو الْعَالِيَةِ، وَطَاوُسُ، وَمُحَمَّدُ بْنُ سِيرِينَ، وَالضَّحَّاكُ، وَالرَّبِيعُ بْنُ أَنَسٍ، وَغَيْرُهُمْ: هِيَ أَعْيَادُ الْمُشْرِكِينَ.
"ഇമാം അബുൽ ആലിയ, ത്വാവൂസ്, മുഹമ്മദ് ബ്നു സീരീൻ, ദ്വഹ്ഹാക്ക്, റബീഅ് ബ്നു അനസ്, അവരല്ലാത്ത മറ്റു പലരും പറഞ്ഞതായി കാണാം: വ്യാജമായ (ഹറാമായ, വാക്കുകളും, പ്രവർത്തികളും) എന്നാൽ; അത് മുശ്രിക്കുകളുടെ ആഘോഷങ്ങളാണ്."
അല്ലാഹുവിന്റെ യഥാർത്ഥ അടിമകൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയോ, അതിൽ പങ്ക്ചേരുകയോ ചെയ്യാത്തവരാണ്. മാത്രമല്ല, അത്തരം പ്രവർത്തികൾ നടക്കുന്ന സ്ഥലത്തു കൂടി നടന്നുപോവേണ്ടി വന്നാൽ; അതിലേക്ക് ശ്രദ്ധ കൊടുക്കാതെ, അതിൽ പങ്കുചേരാതെ മാന്യന്മാരായി കടന്നുപോവുകയും ചെയ്യും എന്നാണ്, സുബ്ഹാനല്ലാഹ്!
പിന്നെങ്ങനെയാണ് സഹോദരങ്ങളെ, ബഹുദൈവ വിശ്വാസങ്ങൾ ഉൾക്കൊള്ളുന്ന ശിർക്കിന്റെ ആഘോഷങ്ങൾ നടത്താനും, അത് നമ്മുടെ ആഘോഷമാണ് എന്നവകാശപ്പെടാനും, അതിന് ആശംസകൾ അർപ്പിക്കാനും ഒരു മുസ്ലിമിന് സാധിക്കുക?!
അല്ലാഹുവിലേക്ക് മടങ്ങിപ്പോവേണ്ട ഒരു ദിവസത്തെ കുറിച്ച് ഭയപ്പെട്ടോളൂ.. അന്ന് ഒരാളും കൂടെയുണ്ടാവുകയില്ല!
والله المستعان ولا حول ولا قوة إلا بالله!
✍ സഈദ് ബിന്‍ അബ്ദിസ്സലാം
🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v
⌲ Telegram Channel:
http://t.me/khidmathussunnah