ചെറുകഥ: 🎁ശർഹുസ്സുന്നഹ് ❤️ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ അൽ ഇമാം… — مسجد عثمان بن عفان(رضي الله عنه) 🎤 — TG.ME

🤩🤩🤩 🎁ചെറുകഥ: 🎁ശർഹുസ്സുന്നഹ് ❤️ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ അൽ ഇമാം മുസനി📿 തൻറെ ഈ ചെറു കൃതി രചിക്കാനുണ്ടായ സാഹചര്യം 🤩​ത്വറാബുലസ് എന്ന നഗരം അവിടെ ഏതാനും പണ്ഡിതന്മാർ ഒരുമിച്ച് കൂടിയിരുന്നു. അവരുടെ സംസാരം അഹ്‌ലുസ്സുന്നയുടെ അടിസ്ഥാനതത്വങ്ങളെക്കുറിച്ചായിരുന്നു. ​ചർച്ചയുടെ വഴികളിലൂടെ അവർ ആദരണീയരായ പൂർവ്വ പണ്ഡിതരെ അനുസ്മരിച്ചു. ഇമാം മാലിക്, ശാഫിഈ, അബൂ ഹനീഫ, സുഫ്യാൻ അസ്സൗരി, ദാവൂദ് അൽഅസ്ഫഹാനി, ഇസ്ഹാഖ് ബിൻ റാഹവൈഹ്, അഹ്മദ് ബിൻ ഹൻബൽ رحمهم الله എന്നിവരുടെ മഹത്വങ്ങളിലൂടെയെല്ലാം സംഭാഷണം കടന്നുപോയി. ​സംസാരം ഇമാം അൽ-മുസനി📿എന്ന പണ്ഡിതനിലേക്ക് എത്തിയപ്പോൾ സദസ്സിൽ ഒരു ചെറിയ അഭിപ്രായവ്യത്യാസം ഉടലെടുത്തു. ചിലർ വാദിച്ചു. "അദ്ദേഹം സുന്നികളിൽപ്പെട്ടവരല്ല, അദ്ദേഹത്തിന് ചില വിശ്വാസപരമായ കാര്യങ്ങളിൽ പ്രശ്‌നങ്ങളുണ്ട്." എന്നാൽ മറ്റ് ചിലർ ഈ വാദത്തെ ശക്തമായി എതിർത്തു. ​ഒടുവിൽ ഈ ആശയക്കുഴപ്പത്തിന് ഒരു പരിഹാരം കാണാൻ അവർ തീരുമാനിച്ചു. മറ്റാരുടെയും വാക്കുകളിലൂടെയല്ല, മറിച്ച് ഇമാം മുസനിയോട്📿 തന്നെ നേരിട്ട് അദ്ദേഹത്തിന്റെ വിശ്വാസം എന്താണെന്ന് ചോദിച്ചറിയുക! ​ഉടൻ തന്നെ അവർ ഒരു കത്തെഴുതി അതിൽ തങ്ങളുടെ ആവശ്യം വിനയത്തോടെ ഉണർത്തി ​“നിങ്ങളുടെ വിശ്വാസം (അഖീദഃ) വിശദീകരിക്കൂ. ഖദ്‌റിനെപ്പറ്റിയും ഇർജാഇനെപ്പറ്റിയും സുന്നയെപ്പറ്റിയും തുലാസുകൾ, പുനരുജ്ജീവനം, സ്വിറാത്ത് പാലം, ഖിയാമത്ത് ദിനത്തിൽ അല്ലാഹുവിനെ കാണൽ... ഇതെല്ലാം സംബന്ധിച്ചുള്ള നിങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് വിശദീകരിച്ച് എഴുതിത്തരിക.” ​അതോടൊപ്പം അവർ ഒരു അപേക്ഷ കൂടി കൂട്ടിച്ചേർത്തു: ​“ദയവായി ചുരുക്കമായും എന്നാൽ സമഗ്രമായും മറുപടി തരിക.” ​ത്വറാബുലസിലെ പണ്ഡിതർ അയച്ച ഈ കത്തിന് മറുപടിയായി ഇമാം മുസനി 📿 രേഖപ്പെടുത്തിയ ആ സന്ദേശമാണ് പിൽക്കാലത്ത് ലോകമറിയപ്പെടുന്ന ഇമാം മുസനിയുടെ ശർഹുസ്സുന്ന.🤩 ഇമാം ബൈഹഖി📿 ഈ സംഭവം തൻ്റെ വിഖ്യാത ഗ്രന്ഥമായ "മനാഖിബ് അശ്ശാഫിഈ" എന്ന കിതാബിൽ ഉദ്ധരിച്ചത് 🎁أبو عبد الله جيلاني 🤩https://t.me/Sharh_Al_Sunnah 💬https://whatsapp.com/channel/0029VbBbPyJFMqrOLVBMNL00

November 11, 2025 1.2K 4