﷽ പ്രിയ സഹോദരന്മാരെ, ഇന്ന് മുസ്ലിം സമുദായം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഇസ്ലാമിക ദർശനത്തെ എങ്ങനെ യഥാർത്ഥമായി മനസ്സിലാക്കണം എങ്ങനെ അതിനെ പിന്തുടരണം എന്നതിലാണ്. കാരണം, സമുദായം അത്രമേൽ ഭിന്നിച്ച് പോയിരിക്കുന്നു. ഓരോ വിഭാഗവും തങ്ങളാണ് 'അഹ്ലുസ്സുന്ന' (സുന്നത്തിൻ്റെ ആളുകൾ) എന്ന് അവകാശപ്പെടുന്നു. ഈയൊരു നിർണ്ണായക സന്ദർഭത്തിൽ സത്യത്തിൻ്റെ വെളിച്ചം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന അമൂല്യമായൊരു ഗ്രന്ഥമാണ് ഇമാം ബർബഹാരിയുടെ വിഖ്യാതമായ ശർഹുസ്സുന്നഹ്. ഹിജ്റ മുന്നൂറുകളിൽ ജീവിച്ച ഈ മഹാപണ്ഡിതൻ ഇസ്ലാമിൻ്റെ തനതായ രൂപത്തെയും അതിൻ്റെ അടിത്തറകളെയും വളരെ വ്യക്തവും സംക്ഷിപ്തവുമായി ഈ ചെറുരചനയിൽ വരച്ചുകാട്ടുന്നു. ഈ മഹത്കൃതിയുടെ പരിഭാഷയും നിലവിലെ സൗദി ഗ്രാന്‍ഡ് മുഫ്തിയായ ഡോക്ടർ സ്വാലിഹ് ബ്നു ഫൗസാൻ ബ്നു അബ്ദുല്ലാഹ് അൽ-ഫൗസാന്റെ വിശദീകരണങ്ങളും, പ്രസക്തിയുള്ള മറ്റു പ്രയോജനകരമായ വിഷയങ്ങളും സമന്വയിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് ഈ ചാനലിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. "അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങൾക്കായി നമുക്ക് തൗഫീഖ് നൽകാനും, അവൻ വെറുക്കുകയും കോപിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാനും നാം അവനോട് ചോദിക്കുന്നു 🪶 أبو عبد الله عبد القادر جيلاني https://t.me/Sharh_Al_Sunnath
പ്രിയ സഹോദരന്മാരെ, ഇന്ന് മുസ്ലിം സമുദായം അഭിമുഖീകരിക്കുന്ന ഏറ്റവും… — مسجد عثمان بن عفان(رضي الله عنه) 🎤 — TG.ME
October 27, 2025 1K 3