മറിയം ഒരു രാജ്ഞിയാണ്.നമ്മുടെ ആശ്വാസത്തിനായി,അവൾ ഏറ്റവും ആർദ്രയും ദയാലുവുമായ ഒരു രാജ്ഞിയാണെന്നും,നമ്മുടെ ദുരിതങ്ങളിൽ നമ്മെ സഹായിക്കാൻ അവൾ ഏറെ ആഗ്രഹിക്കുന്നുവെന്നും നാം ഓർമ്മിക്കണം.അതിനാൽ അത്രയധികം,തിരുസഭ തന്റെ പ്രാർത്ഥനയിൽ അവളെ കരുണയുടെ രാജ്ഞി എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു.വിശുദ്ധ രാജ്ഞി,കരുണയുള്ള അമ്മേ,സ്വസ്തി!
(വി.അൽഫോൻസസ് ലിഗോരി )
വിശുദ്ധ അപ്രേം എഴുതിയ പ്രാർത്ഥന:
അതിശുദ്ധ കന്യകയേ, പൂർണ്ണമായും കളങ്കരഹിതയായ മറിയമേ,ദൈവമാതാവേ,പ്രപഞ്ചത്തിന്റെ രാജ്ഞിയായവളേ,നീ എല്ലാ വിശുദ്ധരിലും ശ്രേഷ്ഠയാണല്ലോ,തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രത്യാശയും എല്ലാ വാഴ്ത്തപ്പെട്ടവരുടെയും ആനന്ദവും നീ തന്നെ.ദൈവവുമായി ഞങ്ങളെ അനുരഞ്ജിപ്പിച്ചവളേ,പാപികളുടെ ഏക സങ്കേതവും കപ്പൽച്ചേതത്തിൽപ്പെട്ടവരുടെ സുരക്ഷിത തുറമുഖവുമായവളെ;ലോകത്തിന്റെ ആശ്വാസവും,തടവുകാരുടെ മോചനദ്രവ്യവും,ദുർബലരുടെ ആരോഗ്യവും,ദുരിതമനുഭവിക്കുന്നവരുടെ സന്തോഷവും,എല്ലാവരുടെയും ആശ്രയവും ആയിരിക്കണമേ.ഞങ്ങൾ നിന്നെ ആശ്രയിക്കുന്നു,ഞങ്ങളോട് കരുണ കാണിക്കണമേ.ആമേൻ.