നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന് ശക്തിയുണ്ടാക്കി. പിന്നെ അവന് ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന് ഉദ്ദേശിക്കുന്നത് അവന് സൃഷ്ടിക്കുന്നു. അവനത്രെ സര്‍വ്വജ്ഞനും സര്‍വ്വശക്തനും. (ഖുർആൻ:30/54)
➖➖➖➖➖➖➖➖
Like and Follow
Our Facebook page:
https://www.facebook.com/WisdomMediaChannel/
➖➖➖➖➖➖➖➖
ഇപ്രകാരം മനുഷ്യ സൃഷ്ടിപ്പിലെ ക്രമാനുഗതമായ ദൈവിക നിയമം നമുക്ക് വ്യക്തമാകുന്നു. ആദം عليه السلام യെ അല്ലാഹു മണ്ണിൽ (تراب) നിന്നാണ് സൃഷ്ടിച്ചത്. പിന്നീട് മണ്ണ് കളിമണ്ണായും (طين), അതിനുശേഷം രൂപമാറ്റം വന്ന ദുർഗന്ധമുള്ളതുമായ കറുത്ത കളിമണ്ണായും (حمأ مسنون), തുടർന്ന് അത് ഉണങ്ങിയ ശബ്ദമുണ്ടാക്കുന്ന കളിമണ്ണായും (صلصال) മാറി. പിന്നീട് അതിന് പൂർണ്ണരൂപം നൽകുകയും (التسوية) അതിലേക്ക് ആത്മാവ് ഊതുകയും (النفخ) ചെയ്തപ്പോൾ അവൻ അല്ലാഹു ഉദ്ദേശിച്ച പ്രകാരം ഒരു മനുഷ്യനായി മാറി. അതുപോലെ തന്നെയാണ് അവന്റെ സന്താന പരമ്പരകളും. മനുഷ്യന്റെ സൃഷ്ടിപ്പ് ബീജത്തിൽ (النطفة) തുടങ്ങി, പിന്നീട് ഭ്രൂണം (العلقة), ശേഷം മാംസപിണ്ഡം (المضغة) എന്നിങ്ങനെ മുമ്പ് വിവരിച്ചതുപോലെ വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.
മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഈ മനുഷ്യൻ മരണപ്പെടുമ്പോൾ, അവന്റെ ശരീരം ജീർണ്ണിക്കുകയും അതിന്റെ പ്രാരംഭ ഘടകമായ മണ്ണിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്, അല്ലാഹു പറഞ്ഞതുപോലെ:
مِنْهَا خَلَقْنَٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ
അതില്‍ (മണ്ണിൽ) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട് വരികയും ചെയ്യും. (ഖു൪ആന്‍:20/55)
മനുഷ്യസൃഷ്ടിപ്പിന്റെ ഘട്ടങ്ങളായി ഈ വിവരിച്ച കാര്യങ്ങൾ അല്ലാഹു തന്റെ ദാസന് നൽകുന്ന പരിപാലനത്തിന്റെ ഭാഗമാണ്. കാരണം, അല്ലാഹു സർവ്വലോക പരിപാലകനാണ്. തന്റെ ദാസന്മാർക്കുള്ള അവന്റെ പരിപാലനവും വളർത്തലും പെട്ടെന്ന് ഒരു മാത്രയിലോ ഒറ്റ നിമിഷത്തിലോ നടക്കുന്നതല്ല; മറിച്ച് അത് ക്രമാനുഗതമായിട്ടാണ് നടപ്പിലാകുന്നത്.
➖➖➖➖➖➖➖
Like and Follow
Our Instagram Page:
https://www.instagram
.com/wisdom_media_channel/
➖➖➖➖➖➖➖➖
ഇമാം റാസി رحمه الله തന്റെ തഫ്സീറിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു:
المثال الأول: لَمَّا وقعت النطفة من صلب الأب إلى رحم الأم، فانظر كيف أنها صارت علقة أولاً، ثم مضغة ثانيًا، ثم تولدت منها أعضاء مختلفة مثل العظم… فسبحان مَن أسمع بعظم، وبصَّر بشحم، وأنطق بلحم… وكل ذلك يدل على تربية الله تعالى للعبد)
ഒന്നാമത്തെ ഉദാഹരണം: പിതാവിന്റെ മുതുകിൽ നിന്ന് മാതാവിന്റെ ഗർഭപാത്രത്തിലേക്ക് ബീജതുള്ളി വീണപ്പോൾ അത് ആദ്യം എങ്ങനെ ഒരു ‘അലഖ’ (ഭ്രൂണം) ആയി മാറിയെന്ന് നോക്കുക! പിന്നീട് അതൊരു ‘മുദ്ഗ’ (മാംസപിണ്ഡം) ആയി മാറി. തുടർന്ന് അതിൽ നിന്ന് അസ്ഥി പോലെയുള്ള വിവിധ അവയവങ്ങൾ രൂപപ്പെട്ടു. (ചെവിക്കുള്ളിലെ) അസ്ഥി കൊണ്ട് കേൾപ്പിക്കുകയും, കൊഴുപ്പ് (നേത്രപടലം) കൊണ്ട് കാണിപ്പിക്കുകയും, മാംസം (നാവ്) കൊണ്ട് സംസാരിപ്പിക്കുകയും ചെയ്ത അല്ലാഹു എത്രയോ പരിശുദ്ധൻ! ഇവയെല്ലാം അല്ലാഹു തന്റെ അടിമയെ പരിപാലിക്കുന്നതിന്റെ തെളിവുകളാണ്. [مفاتيح الغيب، جزء 1 ص 284.]
➖➖➖➖➖➖➖➖➖
Source: Kanzul uloom