*സനാതനം 26* ====================== *ജ്യോതിഷം* *സഹസ്രാബ്ദങ്ങൾക്ക് മുൻപ് തന്നെ ഭാരതത്തില്‍ ജ്യോതിഷം ഒരു ശാസ്ത്രം എന്ന നിലയില്‍ വികസിച്ച് കഴിഞ്ഞിരുന്നു. പുരാതനഗ്രന്ഥങ്ങളായ സൂര്യസിദ്ധാന്തം, വേദാംഗജ്യോതിഷം എന്നിവയ്ക്ക് ഏതാണ്ട് മൂവായിരം വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.* *ജ്യോതിഷത്തിൽ പരമപ്രധാനമായ ഘടകം സമയം അഥവാ കാലമാണ്. സദാ പരിണമിച്ചു കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിലെ സമയത്തിന്റെ തുടർച്ചയായ രണ്ട് വിനാഴിക പോലും ഒരു പോലെയാണ് എന്നു പറയാന്‍ സാദ്ധ്യമല്ല. കാലചക്രത്തെ ആധാരമാക്കിയാണ് ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുതും അവ ജീവരാശികളില്‍ സ്വാധീനം ചെലുത്തുതും, ബ്രഹ്മാണ്ഡത്തില്‍ കാണുന്ന സകല സ്ഥാവരജംഗമങ്ങളെയും ജനിപ്പിക്കുന്നതും നശിപ്പിക്കുന്നതും കാലമാണ്.* *വൈദിക സാഹിത്യത്തില്‍ ജ്യോതിഷത്തിന് വളരെ മഹത്തായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ആറു വേദാംഗങ്ങളിലൊന്നായ ജ്യോതിഷത്തെ വേദത്തിന്റെ കണ്ണായാണ് വേദജ്ഞന്‍മാര്‍ പ്രസ്താവിക്കുന്നത്. ജ്യോതിഷശാസ്ത്രത്തിന്റെ സഹായമില്ലാതെ വേദങ്ങളിലെ പല മന്ത്രങ്ങളും മനസ്സിലാക്കുന്നത് പൂർണ്ണമാവില്ല. ഇതിനെ ഗണിതജ്യോതിഷം എന്നാണ് പറയുന്നത്. സൂര്യ, നക്ഷത്രങ്ങളുടെ പ്രഭാവം പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങളെകുറിച്ചുള്ള ശാസ്ത്രമാണ് ഗണിതജ്യോതിഷം. സൂര്യചന്ദ്ര ഗ്രഹണങ്ങള്‍ എപ്പോള്‍ നടക്കും? ഋതുക്കളുടെ മാറ്റം എപ്പോഴുണ്ടാകും? എങ്ങിനെയുണ്ടാവും? എന്നതൊക്കെയും, അതുപോലെ ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയും മനസ്സിലാക്കാനുള്ള ശാസ്ത്രമാണ് അത്. നക്ഷത്രങ്ങളുടെ സ്ഥിതിനോക്കി പ്രാചീന ചരിത്ര സംഭവങ്ങളുടെ സമയവിവരം പോലും കണ്ടെത്താനാവും എന്നാണ് പണ്ഡിതമതം.* *ജ്യോതിശ്ശാസ്ത്രജ്ഞൻമാർ കൂടിയായിരുന്ന പുരാതന ഭാരതീയ ഋഷിമാർ ചിട്ടയായ ആകാശ നിരീക്ഷണം നടത്തിയിരുന്നു. ആദ്യകാലത്ത് ദിക്കുകൾ അറിയുന്നതിനും കാലഗണനയ്ക്കുമാണ് ജ്യോതിഷം പുരോഹിതന്മാരും സഞ്ചാരികളും ഉപയോഗിച്ചത്. ആര്യഭട്ടന്‍ എഴുതിയ ‘ആര്യഭട്ടീയം’ ലോകത്തിന്, ഭാരതീയ ജ്യോതിശാസ്ത്രം നല്‍കിയ മഹത്തായ സംഭാവനയാണ്. സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍ എന്നിവയുടെ സ്ഥാനം കൃത്യമായി നിര്‍ണയിക്കുനതിനുള്ള സങ്കേതം അദ്ദേഹം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.* *നവഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കി ഗ്രഹനിർണ്ണയം, മുഹൂർത്തം, ഫലനിർണ്ണയം, ഭാവിപ്രവചനം മുതലായവ നടത്തുന്ന രീതിയാണ് ഇന്ന് നിലവിലുള്ള ഫലഭാഗജ്യോതിഷം. വേദാംഗമായ ജ്യോതിഷത്തിൽ ഇതിനെക്കുറിച്ച് പരാമർശങ്ങളില്ല.*
സനാതനം 26* ====================== *ജ്യോതിഷം* *സഹസ്രാബ്ദങ്ങൾക്ക് മുൻപ്… — ജ്യോതിഷം വാസ്തു — TG.ME
November 30, 2024 727