ശൂന്യവേതന അവധി അനുവദിക്കുന്നത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണെങ്കിൽ ആ കാലയളവ് ഇൻക്രിമെന്റിന് പരിഗണിക്കുമെന്നതിനാൽ ,മെഡിക്കൽ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് ശൂന്യവേതന അവധി അനുവദിച്ചിട്ടുള്ളതെന്ന് സേവന പുസ്തകത്തിൽ രേഖപ്പെടുത്തണം.സേവന പുസ്തകത്തിൽ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ഒട്ടിച്ചുവയ്ക്കുകയും വേണം.ശൂന്യവേതന അവധിയിൽ തുടര്‍ന്നതുകൊണ്ട് നിരീക്ഷണകാലം നീണ്ടാൽ അതനുസരിച്ച് സീനിയോറിറ്റിയും കുറയും. പ്രസവാവധിയോട് ചേർന്ന് എടുക്കുന്ന രണ്ടു മാസത്തെ ലീവ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതെയും മെഡിക്കൽ ലീവിൻ്റെ പരിഗണന ലഭിക്കും. പ്രസവാവധി > Meternity Leave: PSC വഴിയാണ് നിയമനം എങ്കിൽ സർവ്വീസിൽ പ്രവേശിക്കുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസം പൂർത്തിയാകുവാൻ എത്ര ദിവസം ബാക്കിയുണ്ടോ അത്രയും ദിവസം സർവ്വീസിൽ പ്രവേശിച്ച അടുത്ത ദിവസം മുതൽ ML എടുക്കാം. പ്രസവം നടന്നതിന് ശേഷം സർവ്വീസിൽ വന്നവർ ആ വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രസവാവധി, പ്രസവത്തിന് ആറുമാസം മുൻപ് മുതൽ (അത്യാവശ്യമെങ്കിൽ) എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം. ML പ്രൊബേഷന് യോഗ്യകാലമാണ്. പ്രസവാവധിയുടെ തുടർച്ചയായി ആവശ്യമെങ്കിൽ 60 ദിവസത്തെ LWA എടുക്കാവുന്നതാണ്. ഇതിനു പ്രത്യേകം മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതന അവധിപോലെ തന്നെ ഈ കാലഘട്ടം എല്ലാ ആനുകൂല്യങ്ങൾക്കും യോഗ്യകാലമായി പരിഗണിക്കും. ഇത് പ്രസവാവധിയുടെ തുടർച്ചയായി എടുക്കേണ്ടതാണെന്നത് പ്രത്യേകം ശ്രദ്ധിക്കുക. പ്രസവാവധി കഴിഞ്ഞു തിരികേ ജോലിയിൽ പ്രവേശിച്ചാൽ പിന്നെ ഈ അവധിക്കു അർഹതയില്ല. പ്രസവാവധി കൂടാതെ അബോർഷൻ ആയവർക്ക് മിസ്കാരേജ് ലീവ് മെഡിക്കൽ സർട്ടിഫിക്കറ്റിൻ മേൽ ആറ് ആഴ്ചത്തെ ( 42 ദിവസത്തെ ) അവധി ലഭിക്കും. ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയമാകുന്ന വനിതകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 45 ദിവസം അവധി ലഭിക്കും. വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാകുന്ന പുരുഷ ജീവനക്കാർക്ക് 6 ദിവസവും സ്ത്രീ ജീവനക്കാർക്ക് 14 ദിവസവും സ്പെഷ്യൽ Casual Leave ലഭിക്കും. ആദ്യ ശസ്ത്രക്രിയ പരാജയമാണെങ്കിൽ വീണ്ടും ചെയ്യുന്നതിനായി സർവീസിൽ രണ്ടാമത് ഒരുവട്ടം കൂടി ഈ leave എടുക്കാം. Paternity Leave അഥവാ പിതൃത്വാവധി: ഭാര്യ പ്രസവിക്കുമ്പോൾ സർവ്വീസിലുള്ള ഭർത്താവിന് ലഭിക്കുന്നതാണ് ഇത്. സർവ്വീസിൽ ആകെ രണ്ടുവട്ടമേ ലഭിക്കൂ. 10 ദിവസമാണ് കേരള സർവ്വീസിൽ പിതൃത്വാവധി. പ്രസവം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ ലീവ് എടുത്തിരിക്കണം . മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലോ ഭാര്യയുടെ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പി വച്ചോ എടുക്കാം. ഡിസ്ചാർജ്ജ് സമ്മറിയിൽ ഭാര്യയുടെ പേരിനൊപ്പം wife of ....... എന്നും ഉദ്യോഗസ്ഥൻ്റെ മേൽവിലാസവും എഴുതിയിരിക്കണം. ഇത് പ്രൊബേഷന് യോഗ്യകാലമായി പരിഗണിക്കുന്ന തരം അവധിയാണ്. Casual Leave: കാഷ്വൽ ലീവ് അഥവാ യാദൃശ്ചികാവധി. വെക്കേഷന് അർഹതയില്ലാത്ത വിഭാഗം ജീവനക്കാർക്ക് വർഷത്തിൽ 20 ദിവസം വരെ കാഷ്വൽ ലീവ് എടുക്കാവുന്നതാണ്. വെക്കേഷൻ ഉള്ളവർക്ക് 15 ദിവസവും. കാഷ്വൽ ലീവ് ജീവനക്കാരൻ്റെ അവകാശമല്ല. മാത്രമല്ല ഈ ലീവ് ഡ്യൂട്ടിയായാണ് പരിഗണിക്കുക. കലണ്ടർ വർഷത്തിൻ്റെ ഏത് സമയത്ത് സർവ്വീസിൽ ജോയിൻ ചെയ്യുന്നവർക്കും മുഴുവൻ കാഷ്വൽ ലീവും എടുക്കാവുന്നതാണ്. എന്നാൽ ഇത് മേലധികാരിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത് ഡിസംബറിൽ ജോയിൻ ചെയ്യുന്നയാൾക്കും ജനുവരിയിലോ ഫെബ്രുവരിയിലോ വിരമിക്കുന്നയാൾക്കും മുഴുവൻ കാഷ്വൽ ലീവും നൽകാൻ മേലധികാരിക്ക് അധികാരമുണ്ട്. അങ്ങനെ നൽകി എന്നതുകൊണ്ട് ലീവ് അനുവദിക്കുന്ന ഓഫീസറുടെ മേലധികാരികൾക്കോ ഓഡിറ്റ് വിഭാഗത്തിനോ യാതൊരുവിധ ഒബ്ജെക്ഷനും ഉന്നയിക്കാൻ കഴിയില്ല. എന്നാൽ ലീവ് നൽകിയില്ലെന്ന് കരുതി ജീവനക്കാരന് പരാതിപ്പെടാനും ആകില്ല . കാഷ്വൽ ലീവ് നിഷേധിക്കാൻ മേലധികാരിക്ക് അധികാരമുണ്ട്. ലീവ് അനുവദിച്ചാൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുന്നതുപോലെയോ മറ്റോ ഉള്ള ഗൗരവമായ കാരണങ്ങൾ ഉണ്ടാകുകയും അത് രേഖാമൂലം ലീവിന് അപേക്ഷിച്ച ഉദ്യോഗസ്ഥനെ അറിയിക്കുകയും ചെയ്യണം. ചില മേലധികാരികൾ CL എടുക്കാൻ മുൻകൂട്ടി അപേക്ഷ നൽകണം എന്ന് ശഠിക്കാറുണ്ട്. അവിചാരിതമായ ആവശ്യങ്ങൾക്കായി എടുക്കാനുള്ളതാണ് Casual Leave അഥവാ യാദൃശ്ചികാവധി. അത്തരം ആവശ്യങ്ങൾക്ക് തലേന്ന് അപേക്ഷ കൊടുത്ത് അവധി അനുവദിപ്പിക്കാൻ എങ്ങനെ കഴിയും ? അങ്ങനെ അത്യാവശ്യങ്ങൾക്കായി CL എടുക്കുമ്പോൾ മേലധികാരിയെ അറിയിച്ചിരിക്കണം.
ശൂന്യവേതന അവധി അനുവദിക്കുന്നത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ… — Information to All — TG.ME
July 1, 2024 538 1