എൻ്റെ "വെളിച്ചം തേടിയുള്ള യാത്ര" എന്ന കവിതാസമാഹാരത്തിലെ ഒരു ദേശസ്‌നേഹ… — 📖രചനാവേദി📝™ — TG.ME

എൻ്റെ "വെളിച്ചം തേടിയുള്ള യാത്ര" എന്ന കവിതാസമാഹാരത്തിലെ ഒരു ദേശസ്‌നേഹ കവിതയാണ് എൻ്റെ കേരളം.

[ ഇൻ്റർനെറ്റിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയിട്ടുള്ള ഒരു കവിതയാണ് എൻ്റെ കേരളം. ഏതെങ്കിലും വസ്തുതകളിൽ തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടാൽ ചൂണ്ടിക്കാണിച്ചുതരുവാൻ അപേക്ഷിക്കുന്നു]

എൻ്റെ കേരളം

കൊച്ചുവെള്ളരിപ്രാവായ് പറക്കട്ടെ

കൊച്ചുകേരളത്തിൻ മേലെയാവട്ടെ

കൊച്ചുതുമ്പപ്പൂക്കൾ ചുണ്ടിൽ നാട്ടട്ടെ

കേരനാടിൻപ്പുതപ്പിൽ വീഴ്ത്തീടട്ടെ

തിരുവനന്തപുരത്തിലാവട്ടെ

തെക്കിന്റെയറ്റത്തുനിന്നും പാറട്ടെ

തലസ്ഥാനനഗരിയെ കാണട്ടെ

തലങ്ങും വിലങ്ങുമെ പറക്കട്ടെ

കൊല്ലമെത്തിയല്ലോ മുമ്പിൽ ലോകത്തിൽ-

കശുവണ്ടി വിദേശത്തയക്കുവാൻ

കായലുകളിൽ മുങ്ങിക്കിടക്കുന്നോൾ

കയർ ആലപ്പുഴയിൻ കരങ്ങളിൽ

ആരണ്യത്താലൊ പത്തനംതിട്ടയും

അക്ഷര, റബ്ബർ, തടാകം കോട്ടയം

ആനനത്തിലൊ നീലക്കുറിഞ്ഞിയും

ആരണ്യം, മലകളാൽ ഇടുക്കിയും

വ്യാപാരതലസ്ഥാനം എർണാകുളം

വളർന്നേ നെല്ലറ പാലക്കാട്ടിലും

വിളങ്ങുമെ ത്രിശ്ശൂരോ മധ്യത്തിലും

വദനം സാംസ്കാരിക തലസ്ഥാനം

പന്തുകളിയിൽ മുന്നിൽ മലപ്പുറം

പർവ്വതം, കാടുകൾ വയനാട്ടിലും

പൂക്കുമെ സുഗന്ധവ്യഞ്ജനങ്ങളും

പ്രസിദ്ധം 'അലുവ' കോഴിക്കോടിലും

കല, തറികൾ കണ്ണൂരിനിഷ്ടമായ്

കേരളത്തിൻ വടക്കാണെയറ്റത്തായ്

കൈത്തറിയും, കയറും പ്രസിദ്ധമായ്

കാസർഗോഡ് നിവർന്നു തിളങ്ങയായ്

കൊച്ചുവെള്ളരിപ്രാവ് പറക്കട്ടെ

കേരളനാട്ടിൽ ശാന്തി പൊഴിക്കട്ടെ

കേരളത്തിൽ നന്മപ്പൂക്കൾ പാറട്ടെ

കേരളം സദ്ഗുണശാലയാവട്ടെ!

✍️റീന ജേജി
❤6👍1
April 16, 2026 1.3K