ശൈലികൾ 🍁🍁 🍁 കേമദ്രുതയോഗം വലിയ ദൗർഭാഗ്യം 🍁 കുംഭകോണം അഴിമതി 🍁… — ✨️PHOENIX PSC🦅 — TG.ME

🍁🍁 ശൈലികൾ 🍁🍁

🍁 കേമദ്രുതയോഗം
      വലിയ ദൗർഭാഗ്യം

🍁 കുംഭകോണം
      അഴിമതി

🍁 മാരീചവിദ്യ
      കപട തന്ത്രം

🍁 കുറുപ്പില്ലാ കളരി
      നാഥനില്ലായ്മ

🍁 ഈജിയൻ തൊഴുത്ത്
      വൃത്തികേടുകളുടെ കൂമ്പാരം

🍁 കുതിരക്കച്ചവടം
      ലാഭേച്ഛ

🍁 വിഷകന്യക
      നാശകാരിണി

🍁 ആനമുട്ട
      ഇല്ലാത്ത വസ്തു

🍁 കോടാലി
      ഉപദ്രവകാരി

🍁 അഴകിയ രാവണൻ
      പച്ച ശൃംഗാരി

🍁 ജലരേഖ
      പാഴിലാവുക

🍁 തീപ്പെടുക
      മരിക്കുക

🍁 ഏടുകെട്ടുക
      പഠിത്തം അവസാനിപ്പിക്കുക

🍁 കാർക്കോടക നയം
     രക്ഷിച്ചവനെ ഉപദ്രവിക്കുന്ന നയം

🍁 വർക്കല ഗോപി
      ഒന്നും കിട്ടാത്ത അവസ്ഥ

🍁 വടക്കോട്ട് പോവുക
      കാശിക്ക് പോകുക

🍁 ചൂണ്ടിക്കൊണ്ട് പോവുക
      അപഹരിക്കുക
❤‍🔥2❤2✍1
August 20, 2026 924 14