Grassrootpsc എന്ന നമ്മുടെ കുഞ്ഞു Telegram ചാനൽ മറ്റൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. 2000live ക്ലാസ്സുകൾ പൂർത്തിയാക്കി മുന്നോട്ട് പോകുന്നു.
Combine സ്റ്റഡിക്ക് വേണ്ടി എങ്ങും പോകാൻ സാധിക്കാത്ത നിരവധി ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫോണിൽ കമ്പയിൻ സ്റ്റഡിക്ക് വേണ്ടിയുള്ള അവസരം ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.
ഇത്രയും നാളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള സ്നേഹം.
ഇതിന്റെ എല്ലാ ക്രെഡിറ്റും ക്ലാസ്സ് എടുക്കുന്ന അഡ്മിനിസിന് മാത്രം സ്വന്തം. ജോലി ലഭിച്ചു കഴിയുമ്പോൾ നിങ്ങൾക്കായി സമയം നീക്കിവെച്ച, നിങ്ങൾക്ക് വേണ്ടി അറിവുകൾ പകർന്ന് തന്ന,വായിച്ചു തന്ന അവരെ ഓർക്കുക.
നാളെ ഒരു കസേരയിൽ ഇരിക്കുമ്പോൾ നിങ്ങളുടെ മുൻപിൽ അപേക്ഷയുമായി ( അയാളുടെ അവകാശത്തിനായി) വരുന്ന ഏതൊരാളിലും അവരെ കാണുക.
നമ്മുടെ ക്ലാസുകൾ കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും ഉപയോഗം ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്ന പക്ഷം കൂടുതൽ ആളുകളിലേക്ക് ഈ ചാനൽ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാവർക്കും Thanks❤❤❤
@grassrootpsc

6
2April 18, 2023 2.4K 2