ഡെപ്യൂട്ടേഷൻ നിയമനം കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും നിലവിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ജീവനക്കാർ സ്വന്തം വകുപ്പ് മുഖേന സെപ്റ്റംബർ 23നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 'ജനഹിതം', റ്റി.സി. 27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 695 033. വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2325048, 0471-2337884, [email protected] , www.sec.kerala.gov.in .
6August 14, 2026 4.2K