📚 LDC 2027 | സോഷ്യൽ സയൻസ് - ഉപഭോക്താവ് MCQ Practice - 01
1. ഉപഭോഗം (Consumption) എന്നത് എന്താണ്?
A) ഉൽപ്പാദനം
B) വസ്തുക്കളുടെയും സേവനങ്ങളുടെയും ഉപയോഗം
C) വിൽപ്പന
D) വിതരണം
2. ഉപഭോക്താവ് (Consumer) ആരാണ്?
A) ഉൽപ്പാദകൻ
B) വസ്തുക്കളും സേവനങ്ങളും സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്ന വ്യക്തി
C) വ്യാപാരി
D) മൊത്തവ്യാപാരി
3. ഉപഭോക്തൃ സംതൃപ്തി (Consumer Satisfaction) എന്നാൽ എന്താണ്?
A) വരുമാനം വർധിക്കൽ
B) ഉപഭോഗത്തിലൂടെ ലഭിക്കുന്ന സംതൃപ്തി
C) ഉൽപ്പാദനം വർധിക്കൽ D) വില കുറയൽ
4. Utility എന്നത് എന്താണ്? A) ഉൽപ്പാദനച്ചെലവ്
B) ഉപഭോക്താവിന് ലഭിക്കുന്ന സംതൃപ്തി
C) വില
D) ലാഭം
5. ഒരു വസ്തുവിന്റെ എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള ആകെ സംതൃപ്തി അറിയപ്പെടുന്നത്?
A) Marginal Utility
B) Total Utility
C) Average Utility
D) Consumer Surplus
6. താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
Total Utility എന്നത് എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള ആകെ സംതൃപ്തിയാണ്.
Marginal Utility എന്നത് ഒരു അധിക യൂണിറ്റ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അധിക സംതൃപ്തിയാണ്.
A) 1 മാത്രം ശരി
B) 2 മാത്രം ശരി
C) 1, 2 രണ്ടും ശരി
D) 1, 2 രണ്ടും തെറ്റ്
7. താഴെ പറയുന്നവയിൽ ശരിയായത് ഏത്?
ആദ്യ യൂണിറ്റിന് ലഭിക്കുന്ന Marginal Utility സാധാരണയായി കൂടുതലാണ്.
കൂടുതൽ യൂണിറ്റുകൾ ഉപയോഗിക്കുമ്പോൾ Marginal Utility കുറയുന്നു.
A) 1 മാത്രം
B) 2 മാത്രം
C) 1, 2 രണ്ടും ശരി
D) 1, 2 രണ്ടും തെറ്റ്
8. Law of Diminishing Marginal Utility പ്രകാരം
A) ഓരോ അധിക യൂണിറ്റിലും സംതൃപ്തി വർധിക്കും
B) ഓരോ അധിക യൂണിറ്റിലും സംതൃപ്തി കുറയും
C) സംതൃപ്തി സ്ഥിരമായിരിക്കും
D) വില മാത്രം കുറയും
9. Total Utility പരമാവധി ആകുന്ന ഘട്ടത്തിൽ Marginal Utility എത്രയായിരിക്കും?
A) Positive
B) Negative
C) Zero
D) Infinite
10. താഴെ പറയുന്നവയിൽ ഉപഭോക്തൃ അവകാശമല്ലാത്തത് ഏത്? A) സുരക്ഷയ്ക്കുള്ള അവകാശം
B) വിവരങ്ങൾ അറിയാനുള്ള അവകാശം
C) പരാതി പരിഹാരത്തിനുള്ള അവകാശം
D) നികുതി ഈടാക്കാനുള്ള അവകാശം
ഇന്ന് എടുത്ത ക്ലാസ്സിന്റെ മാതൃക ചോദ്യങ്ങൾ ആണ് ചെയ്യാൻ ശ്രമിക്കുക... ഉത്തരങ്ങൾ കൊറച്ചു കഴിഞ്ഞ് പോസ്റ്റ് ചെയ്യാം
4
1
1July 10, 2026 2.6K 1