തമോദ്രവ്യം (Dark Matter), തമോ ഊർജ്ജം (Dark Energy), എക്സോപ്ലാനറ്റുകൾ… — ആനുകാലികം — TG.ME

തമോദ്രവ്യം (Dark Matter), തമോ ഊർജ്ജം (Dark Energy), എക്സോപ്ലാനറ്റുകൾ (Exoplanets) എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി 2026 ഓഗസ്റ്റിൽ നാസ (NASA) വിക്ഷേപിക്കുന്ന പുതിയ സ്പേസ് ടെലിസ്കോപ്പ് ഏതാണ്?

നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പ് (Nancy Grace Roman Space Telescope)


📮2026 ഓഗസ്റ്റ് 30-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് (Kennedy Space Center) സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി (SpaceX Falcon Heavy) റോക്കറ്റിലാണ് ഈ ടെലിസ്കോപ്പ് വിക്ഷേപിക്കുന്നത്.

📮പ്രപഞ്ചവികാസത്തിന് കാരണമാകുന്ന തമോദ്രവ്യം (Dark matter), തമോ ഊർജ്ജം (Dark energy) എന്നിവയെക്കുറിച്ചുള്ള പഠനം, 200 കോടിയിലധികം (2 billion) ഗാലക്സികളെ മാപ്പ് ചെയ്യൽ, സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ (Exoplanets) കണ്ടെത്തൽ എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

📮ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ (1 million miles) അകലെയുള്ള 'സൺ-എർത്ത് ലഗ്രാഞ്ച് പോയിന്റ് 2' (Sun-Earth L2) ലാണ് ഇത് ഭ്രമണം ചെയ്യുക. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പും സമാനമായ ഭ്രമണപഥത്തിലാണ് ഉള്ളത്.


ആനുകാലികം🗞️📰
❤31👏5👍4🎉4
August 27, 2026 6K 32