നേപ്പാളിലെ നുവാകോട്ട് ജില്ലയിലെ ത്രിശൂലി നദിയിൽ (Trishuli River) അടുത്തിടെയുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിന് (Flash flood) പ്രാഥമിക കാരണമായി കണക്കാക്കപ്പെടുന്ന പ്രതിഭാസം ഏത്?
ഗ്ലേഷ്യർ തകർച്ച / ഹിമാനിയുടെ തകർച്ച (Glacier collapse / GLOF)
📮നേപ്പാളിലെ രസുവ, നുവാകോട്ട് ജില്ലകളിൽ അടുത്തിടെയുണ്ടായ പ്രളയത്തിന് കാരണം കനത്ത മഴയല്ലെന്നും, മറിച്ച് ആഗോളതാപനം മൂലമുണ്ടായ ഗ്ലേഷ്യർ തകർച്ചയാണെന്നും ശാസ്ത്രീയ വിശകലനങ്ങൾ സൂചിപ്പിക്കുന്നത്.
📮ഹിമാലയം, ഹിന്ദുക്കുഷ് മലനിരകൾ, ടിബറ്റൻ പീഠഭൂമി എന്നിവ ഉൾപ്പെടുന്ന വിശാലമായ പർവ്വതമേഖല 'മൂന്നാം ധ്രുവം' (Third Pole) എന്നാണറിയപ്പെടുന്നത്. ഉത്തര ധ്രുവത്തിനും (ആർട്ടിക്), ദക്ഷിണ ധ്രുവത്തിനും (അന്റാർട്ടിക്ക) ശേഷം ഭൂമിയിൽ ഏറ്റവും കൂടുതൽ മഞ്ഞും ഹിമാനികളും (Glaciers) ഉള്ളത് ഇവിടെയായതിനാലാണ് ഈ പേര് ലഭിച്ചത്.
📮GLOF (Glacial Lake Outburst Flood): ആഗോളതാപനം തുടങ്ങിയ കാരണങ്ങൾ മൂലം
ഹിമാനികൾ ഉരുകി രൂപപ്പെടുന്ന വലിയ തടാകങ്ങളുടെ സ്വാഭാവികമായ അണക്കെട്ടുകൾ (മഞ്ഞും പാറകളും ചേർന്നുള്ളവ) പൊട്ടി പെട്ടെന്ന് താഴേക്ക് വെള്ളം കുതിച്ചെത്തുന്ന പ്രതിഭാസത്തെയാണ് 'ഗ്ലോഫ്' എന്ന് വിളിക്കുന്നത്
ആനുകാലികം🗞️📰

44
13
4
2August 27, 2026 6.7K 45