ഒരുപാട് പേർ ചോദിക്കുന്ന ഒരു സംശയമാണ്,
Google ലെ free backup max 15GB ആണല്ലോ... നമ്മൾ ഇപ്പോൾ Google One subscription എടുത്തിട്ട് ഒരു 30GB upload ആക്കി plan expire ആയാൽ എന്ത് സംഭവിക്കും എന്ന്.
സ്വാഭാവികമായും plan expire ആയതിനു ശേഷം used storage 15GB ക്ക് മേലെ ഉള്ളതിനാൽ പിന്നീട് ഒന്നും upload ചെയ്യാൻ കഴിയില്ല. പ്രധാന പ്രശ്നം e-mail ഒന്നും വരില്ല.
Password resetting, OTP ഉൾപ്പെടെ എന്തെങ്കിലും urgent mails കിട്ടാൻ ഒന്നുകിൽ വീണ്ടും subscription എടുക്കണം, അല്ലെങ്കിൽ uploaded items ഡിലീറ്റ് ചെയ്ത് 15GB ൽ താഴെ ആക്കണം.
ഇനീപ്പോ mail ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്നാണെങ്കിലും, subscription എടുക്കാതെ നിന്നാൽ 2 years grace period കിട്ടും. അതിനു ശേഷം 15GB കഴിഞ്ഞ് upload ആക്കിയവ തനിയെ delete ആവും.

15
9
6August 17, 2026 1.8K 11 1